Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KP Unnikrishnan

ദേശീയ രാഷ്‌ട്രീയത്തിലെ അതികായനു വിട

ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു, ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി, റാം ​​​​​മ​​​​​നോ​​​​​ഹ​​​​​ർ ലോ​​​​​ഹ്യ, വി.​​​​​കെ. കൃ​​​​​ഷ്ണമേ​​​​​നോ​​​​​ൻ, രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി, വി.​​​​​പി. സിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ദേ​​​​​ശീ​​​​​യത​​​​​ല​​​​​ത്തി​​​​​ൽ സം​​​​​ഭ​​​​​വ​​​​​ബ​​​​​ഹു​​​​​ല​​​​​മാ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ച അ​​​​​തി​​​​​കാ​​​​​യ​​​​​നാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ വി​​​​​ട​​​​​വാ​​​​​ങ്ങി​​​​​യ മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി കെ.​​​​​പി. ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ. ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ വി​​​​​ശ്വ​​​​​സ്ത​​​​​നും വി.​​​​​പി. സിം​​​​​ഗ് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ലെ ക​​​​​രു​​​​​ത്ത​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം ഉ​​​​​ജ്വ​​​​​ല പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റേ​​​​​റി​​​​​യ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

1980ക​​​​​ളി​​​​​ലും 1990ക​​​​​ളി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ പ്ര​​​​​മാ​​​​​ണി​​​​​മാ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ൾ. കേ​​​​​ര​​​​​ള, ദേ​​​​​ശീ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ ച​​​​​രി​​​​​ത്രം തി​​​​​രു​​​​​ത്തി​​​​​ക്കു​​​​​റി​​​​​ച്ച ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍റെ വി​​​​​യോ​​​​​ഗം ഒ​​​​​രു ച​​​​​രി​​​​​ത്ര അ​​​​​ധ്യാ​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യാ​​​​​ണ് അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഉ​​​​​റ​​​​​ച്ച സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ശ​​​​​ബ്ദ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യ ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ മ​​​​​ല​​​​​ബാ​​​​​റി​​​​​ൽനി​​​​​ന്നു​​​​​ള്ള ഇ​​​​​തി​​​​​ഹാ​​​​​സ വ്യ​​​​​ക്തി​​​​​ത്വ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ഴി​​​​​ക്കോ​​​​​ട് കൊ​​​​​യി​​​​​ലാ​​​​​ണ്ടി​​​​​യി​​​​​ൽ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര സേ​​​​​നാ​​​​​നി​​​​​ക​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ച ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ൻ, ചെ​​​​​റു​​​​​പ്പ​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ന്നെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലെ സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ചി​​​​​ന്താ​​​​​ധാ​​​​​ര​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. മ​​​​​ദ്രാ​​​​​സ് ക്രി​​​​​സ്ത്യ​​​​​ൻ കോ​​​​​ള​​​​​ജി​​​​​ലും പി​​​​​ന്നീ​​​​​ട് മ​​​​​ദ്രാ​​​​​സ് ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ലും പ​​​​​ഠി​​​​​ച്ചു. കോ​​​​​ള​​​​​ജ് പ​​​​​ഠ​​​​​ന​​​​​കാ​​​​​ല​​​​​ത്ത് സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ, എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ൻ, സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ, രാ​​​​​ഷ്ട്രീ​​​​​യ​​​​​നേ​​​​​താ​​​​​വ്, പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റേ​​​​റി​​​​​യ​​​​​ൻ, ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി റോ​​​​​ളു​​​​​ക​​​​​ളി​​​​​ൽ തി​​​​​ള​​​​​ങ്ങി​​​​​യ ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ, വി.​​​​​കെ. കൃ​​​​​ഷ്ണ​​​​​മേ​​​​​നോ​​​​​നു ശേ​​​​​ഷം ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ പ്ര​​​​​ബ​​​​​ല​​​​​നാ​​​​​യ മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം വ​​​​​ള​​​​​രെ അ​​​​​ടു​​​​​ത്ത ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 1950ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ലെ ബ്ലി​​​​​റ്റ്സി​​​​​ൽ പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യാ​​​​​ണ് ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍റെ പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത തു​​​​​ട​​​​​ക്കം. മും​​​​​ബൈ​​​​​യി​​​​​ൽ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്ത് സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ധാ​​​​​ര​​​​​യി​​​​​ൽ​​​​നി​​​​​ന്നു കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലേ​​​​​ക്കു മാ​​​​​റി. 1959ൽ ​​​​​എ​​​​​ഐ​​​​​സി​​​​​സി അം​​​​​ഗ​​​​​മാ​​​​​യ​​​​​തോ​​​​​ടെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്കു താ​​​​​മ​​​​​സം മാ​​​​​റി. ഇ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ദി​​​​​രാ​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത വി​​​​​ശ്വ​​​​​സ്ത​​​​​നാ​​​​​യ​​​​​ത്. ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ഉ​​​​​റ​​​​​ച്ച പി​​​​​ന്തു​​​​​ണ​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യ്ക്കു​​​​ശേ​​​​​ഷം സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി​​​​​യു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യവ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം അ​​​​​വ​​​​​രു​​​​​മാ​​​​​യി വേ​​​​​ർ​​​​​പി​​​​​രി​​​​​ഞ്ഞു. ഇ​​​​​ന്ദി​​​​​ര​​​​​യു​​​​​ടെ അ​​​​​ടു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​നി​​​​​ൽ​​​​നി​​​​​ന്ന് ഇ​​​​​ന്ദി​​​​​രാ​​​​വി​​​​​രു​​​​​ദ്ധ​​​​​രു​​​​​ടെ പാ​​​​​ള​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍റെ മാ​​​​​റ്റം സ്ഥാ​​​​​ന​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കുവേ​​​​​ണ്ടി​​​​​യ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പി​​​​​ന്നീ​​​​​ട് ലേ​​​​​ഖ​​​​ക​​​​​നോ​​​​​ടു പ​​​​​റ​​​​​ഞ്ഞ​​​​​ത് ഓ​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു.

വാ​​​​​യ​​​​​ന​​​​​യും എ​​​​​ഴു​​​​​ത്തും ഇ​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ, മു​​​​​ന്പ് ബ്ലി​​​​​റ്റ്സി​​​​​ലെ പ​​​​​രി​​​​​ച​​​​​യം​​​​ വ​​​​​ച്ച് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ഒ​​​​​രി​​​​​ട​​​​​വേ​​​​​ള വീ​​​​​തം ശ​​​​​ങ്കേ​​​​​ഴ്സ് വീ​​​​​ക്ക്‌​​​​ലി, മാ​​​​​തൃ​​​​​ഭൂ​​​​​മി, ടൈം​​​​​സ് ഓ​​​​​ഫ് ഇ​​​​​ന്ത്യ ലേ​​​​​ഖ​​​​​ക​​​​​നാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. ദീ​​​​​പി​​​​​ക​​​​​യോ​​​​​ട് എ​​​​​ല്ലാ​​​​​ക്കാ​​​​​ല​​​​​ത്തും സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ ബ​​​​​ന്ധം ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 2012 മേ​​​​​യ് 15ന് ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ വി​​​​​ജ്ഞാ​​​​​ൻ ഭ​​​​​വ​​​​​നി​​​​​ൽ രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ ശ​​​​​തോ​​​​​ത്ത​​​​​ര ര​​​​​ജ​​​​​ത​​​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം മു​​​​​ഴു​​​​​സ​​​​​മ​​​​​യ​​​​​വും പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​ര ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ ദ​​​​​ശ​​​​​ക​​​​​ങ്ങ​​​​​ൾ നീ​​​​​ണ്ടു​​​​​നി​​​​​ന്ന രാ​​​​​ഷ്‌​​​​ട്രീ​​​​​യ ജീ​​​​​വി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ന്‍റേ​​​​​ത്. 1980ക​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തി​​​​​ലും 1990ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ലും കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സ്-ബി​​​​​ജെ​​​​​പി ഇ​​​​​ത​​​​​ര ബ​​​​​ദ​​​​​ൽ മു​​​​​ന്ന​​​​​ണി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ആ​​​​​ദ്യ​​​​​കാ​​​​​ല ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വി.​​​​​പി. സിം​​​​​ഗി​​​​​നെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ക്കാ​​​​​നാ​​​​​യി വി​​​​​വി​​​​​ധ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ ഒ​​​​​രു​​​​​മി​​​​​ച്ചു കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​ലും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു വ​​​​​ഹി​​​​​ച്ചു. 1989ൽ ​​​​​വി.​​​​​പി. സിം​​​​​ഗ് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഉ​​​​​പ​​​​​രി​​​​​ത​​​​​ല ഗ​​​​​താ​​​​​ഗ​​​​​തം, ഷി​​​​​പ്പിം​​​​​ഗ്, ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ​​​​​സ് എ​​​​​ന്നീ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ബി​​​​​ന​​​​​റ്റ് മ​​​​​ന്ത്രി​​​​​യാ​​​​​യി.

1990ലെ ​​​​​ഗ​​​​​ൾ​​​​​ഫ് യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് കു​​​​​വൈ​​​​​റ്റി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​ന്ന​​​​​ര ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി. ഇ​​​​​വ​​​​​രി​​​​​ലേ​​​​​റെ​​​​​യും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​സ​​​​​ഭ എ​​​​​തി​​​​​ർ​​​​​പ്പു പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടും, അ​​​​​ന്ന​​​​​ത്തെ ഇ​​​​​റാ​​​​ക്ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​ദ്ദാം ഹു​​​​​സൈ​​​​​ന്‍റെ ഒ​​​​​ളി​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു പോ​​​​​യി പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വു വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു. വി​​​​​ദേ​​​​​ശ​​​​​ത്തു കു​​​​​ടു​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു വ​​​​​ഹി​​​​​ച്ചു. ദേ​​​​​ശീ​​​​​യ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്തെ ബൗ​​​​​ദ്ധി​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴും കേ​​​​​ര​​​​​ള​​​​​ത്തി​​​​​നും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കും​​​​വേ​​​​​ണ്ടി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം മ​​​​​റ​​​​​ന്നി​​​​​ല്ല. 1971 മു​​​​​ത​​​​​ൽ 1996 വ​​​​​രെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 25 വ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​ലം വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ൽനി​​​​​ന്നു​​​​​ള്ള ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ‘വ​​​​​ട​​​​​ക​​​​​ര​​​​​യു​​​​​ടെ കി​​​​​രീ​​​​​ടം വ​​​​​യ്ക്കാ​​​​​ത്ത രാ​​​​​ജാ​​​​​വ്’ ആ​​​​​റു ത​​​​​വ​​​​​ണ​​​​​യാ​​​​​ണു ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി ജ​​​​​യി​​​​​ച്ചു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​ത്. വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്താ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴും ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്താ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴും അ​​​​​ദ്ദേ​​​​​ഹം വ​​​​​ട​​​​​ക​​​​​ര​​​​​ക്കാ​​​​​രു​​​​​ടെ പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു. വ​​​​​ട​​​​​ക​​​​​ര​​​​​ക്കാ​​​​​രു​​​​​ടെ ‘ഉ​​​​​ണ്ണി​​​​​യേ​​​​​ട്ട​​​​​ൻ’ മൂ​​​​​ന്നു രാ​​​​​ഷ്്‌ട്രീയ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ചു.

1971, 1977, 1980, 1984, 1989, 1991 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ആ​​​​​റു ത​​​​​വ​​​​​ണ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ൽനി​​​​​ന്നു വി​​​​​ജ​​​​​യ​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു. വ​​​​​ട​​​​​ക്ക​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ബ​​​​​ന്ധം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​നേ​​​​​ട്ടം.

ഇ​​​​​ന്ദി​​​​​ര​​​​​യോ​​​​​ടു​​​​​ള്ള അ​​​​​ടു​​​​​പ്പംകൊ​​​​​ണ്ടാ​​​​​ണ് 1971ൽ ​​​​​അ​​​​​ദ്ദേ​​​​​ഹം ആ​​​​​ദ്യ​​​​​മാ​​​​​യി കോ​​​​​ണ്‍ഗ്ര​​​​​സ് ടി​​​​​ക്ക​​​​​റ്റി​​​​​ൽ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ​​​​​ത്. എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള യു​​​​​വ​​​​​തു​​​​​ർ​​​​​ക്കി​​​​​ക​​​​​ളു​​​​​ടെ എ​​​​​തി​​​​​ർ​​​​​പ്പ് അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ന്‍റെ പേ​​​​​ര് ഇ​​​​​ന്ദി​​​​​ര എ​​​​​ഴു​​​​​തി​​​​​ച്ചേ​​​​​ർ​​​​​ത്ത​​​​​ത്. കോ​​​​​ണ്‍ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി ലീ​​​​​ലാ ദാ​​​​​മോ​​​​​ദ​​​​​ര മേ​​​​​നോ​​​​​നുവേ​​​​​ണ്ടി വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ൽ ചു​​​​​വ​​​​​രെ​​​​​ഴു​​​​​ത്തു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​നെ വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ലെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​നി​​​​​ന്നു കെ​​​​​ട്ടി​​​​​യി​​​​​റ​​​​​ക്കി​​​​​യ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​മൊ​​​​​ന്നും പ​​​​​ക്ഷേ ഏ​​​​​ശി​​​​​യി​​​​​ല്ല. ഡി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ എ​​​​​തി​​​​​ർ​​​​​പ്പി​​​​​നി​​​​​ട​​​​​യി​​​​​ലും വ​​​​​ൻ​​​​​ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ ജ​​​​​യി​​​​​ച്ച​​​​​ത്. അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യ്ക്കു ശേ​​​​​ഷ​​​​​മു​​​​​ള്ള 1977ലെ ​​​​​ജ​​​​​ന​​​​​ത ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ൽ രാ​​​​​ജ്യ​​​​​ത്താ​​​​​കെ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നു വ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ഴും വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​നു കാ​​​​​ലി​​​​​ട​​​​​റി​​​​​യി​​​​​ല്ല. പ്ര​​​​​മു​​​​​ഖ​​​​​നാ​​​​​യ അ​​​​​ര​​​​​ങ്ങി​​​​​ൽ ശ്രീ​​​​​ധ​​​​​ര​​​​​നെ​​​​​യാ​​​​​ണ് അ​​​​​ന്നു തോ​​​​​ൽ​​​​​പി​​​​​ച്ച​​​​​ത്. 1980ൽ ​​​​​മു​​​​​ല്ല​​​​​പ്പ​​​​​ള്ളി രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​നെ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. 1991ലെ ​​​​​വി​​​​​വാ​​​​​ദ ‘കോ​​​​​ലീ​​​​​ബി’ സ​​​​​ഖ്യ​​​​​ത്തെ​​​​​യും അ​​​​​ദ്ദേ​​​​​ഹം തോ​​​​​ൽ​​​​​പി​​​​​ച്ചു.

ആ​​​​​ദ്യ ര​​​​​ണ്ടു ത​​​​​വ​​​​​ണ കോ​​​​​ണ്‍ഗ്ര​​​​​സ് ടി​​​​​ക്ക​​​​​റ്റി​​​​​ൽ ജ​​​​​യി​​​​​ച്ച ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ൻ, 1978ൽ ​​​​​കോ​​​​​ണ്‍ഗ്ര​​​​​സ് വി​​​​​ട്ടു. 1980ൽ ​​​​​കോ​​​​​ണ്‍ഗ്ര​​​​​സ് യു​​​​​വി​​​​​ലേ​​​​​ക്കും 1984ൽ ​​​​​കോ​​​​​ണ്‍ഗ്ര​​​​​സ് എ​​​​​സി​​​​​ലേ​​​​​ക്കും മാ​​​​​റി​​​​​യെ​​​​​ങ്കി​​​​​ലും വ​​​​​ട​​​​​ക​​​​​ര​​​​​യി​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ കൈ​​​​​വി​​​​​ട്ടി​​​​​ല്ല. നാ​​​​​ലു ത​​​​​വ​​​​​ണ ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ പി​​​​​ന്തു​​​​​ണ​​​​​യി​​​​​ലാ​​​​​ണ് ജ​​​​​യി​​​​​ച്ച​​​​​ത്. 1981-84 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ, പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സ് (സെ​​​​​ക്കു​​​​​ല​​​​​ർ) നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. ഇ​​​​​ന്ദി​​​​​ര​​​​​യു​​​​​ടെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ​​​​​യും രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി​​​​​യു​​​​​ടെ ബോ​​​​​ഫോ​​​​​ഴ്സ് പീ​​​​​ര​​​​​ങ്കി ഇ​​​​​ട​​​​​പാ​​​​​ടി​​​​​ന്‍റെ​​​​​യും വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

1995ൽ ​​​​​ഉ​​​​​ണ്ണി​​​​​കൃഷ്ണ​​​​​ൻ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി. 1996ൽ ​​​​​സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ ഒ. ​​​​​ഭ​​​​​ര​​​​​ത​​​​​നോ​​​​​ട് ആ​​​​​ദ്യ​​​​​വും അ​​​​​വ​​​​​സാ​​​​​ന​​​​​വു​​​​​മാ​​​​​യി തോ​​​​​റ്റു. അ​​​​​തോ​​​​​ടെ സ​​​​​ജീ​​​​​വ രാ​​​​​ഷ്‌ട്രീയം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു. പി​​​​​ന്നീ​​​​​ടു ത​​​​​ന്‍റെ താ​​​​​വ​​​​​ളം ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി. ഇ​​​​​ക്കാ​​​​​ല​​​​​ത്ത് ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ സാ​​​​​യം​​​​​സ​​​​​ന്ധ്യ​​​​​ക​​​​​ളി​​​​​ലെ സു​​​​​ഹൃ​​​​​ത്ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ഊ​​​​​ഷ്മ​​​​​ള​​​​​മാ​​​​​യി തു​​​​​ട​​​​​ർ​​​​​ന്നു. ആ​​​​​രോ​​​​​ഗ്യ​​​​​കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ണു കോ​​​​​ഴി​​​​​ക്കോ​​​​​ട് പ​​​​​ന്നി​​​​​യ​​​​​ങ്ക​​​​​ര​​​​​യി​​​​​ലെ ത​​​​​റ​​​​​വാ​​​​​ട്ടുവീ​​​​​ടാ​​​​​യ പ​​​​​ത്മാ​​​​​ല​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു താ​​​​​മ​​​​​സം മാ​​​​​റി​​​​​യ​​​​​ത്.

ഭാ​​​​​ര്യ അ​​​​​മൃ​​​​​ത​​​​​യും ര​​​​​ണ്ടു പെ​​​​​ണ്‍മ​​​​​ക്ക​​​​​ളും ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കു​​​​​റ​​​​​ച്ചു​​​​​നാ​​​​​ളാ​​​​​യി കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up